✍️ ലിബി. സി.എസ്
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ആദ്യത്തെ അന്വേഷണ ഉദ്യോസ്ഥന്റെ ആത്മഹത്യ, രണ്ട് വൈദികരുടേയും ഒരു കന്യാസ്ത്രീയുടേയും അറസ്റ്റ്, സിബിഐ ഉദ്യോഗസ്ഥന്റെ രാജി, ഹൈക്കോടതി ജഡ്ജിമാർ തമ്മിലുള്ള തർക്കം. അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിയാക്കണമെന്ന സിബിഐയുടെ അപേക്ഷ…. ഇങ്ങനെ അത്യന്തം നാടകീയമായിരുന്നു കേസിലെ നാൾവഴികൾ.
ഇന്ത്യാ ചരിത്രത്തിൽ ഒരു കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടം നടന്ന ഒരു കേസ്…
ലോക്കൽ പോലീസുകാരും രാഷ്ട്രീയ നേതാക്കളും മുതൽ ന്യായാധിപന്മാർ വരെ ഒരുമിച്ച് കുഴിച്ചു മൂടാൻ ശ്രമിച്ച ഒരു കേസ്…
FIR മുതൽ ഫോറൻസിക് റിപ്പോര്ട്ട് വരെ അട്ടിമറിക്കപ്പെട്ട ഒരു കേസ്…
സിസ്റ്റർ അഭയ കേസിൽ ഒരു വീട്ടു വേലക്കാരിക്ക് വേണ്ടി പോലും ഹാജരായത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന വക്കീലന്മാരിൽ ഒരാളായ ഹരീഷ് സാൽവെ ആണ്.
2008 നവംബർ 18ന് ഫാദര് തോമസ് എം കോട്ടൂരിനെയും ജോസ് പുത്രിക്കയിലിനെയും തൊട്ടടുത്ത ദിവസം സി സെഫിയെയും അറസ്റ്റ് ചെയ്യുകയും സിബിഐ ഇവരെ നുണപരിശോധനക്ക് വിധേയരാക്കുകയും ചെയ്തശേഷം . ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയപ്പോൾ ആയിരുന്നു ജസ്റ്റിസ് ഹേമയും ജസ്റ്റിസ് ബസന്തും തമ്മിൽ തർക്കമുണ്ടായത്.
സിസ്റ്റർ അഭയ കേസിൽ ആണ് നാർക്കോ അനാലിസിസിന്റെ പ്രസക്തിയെ തന്നെ ഇല്ലാതാക്കിയ ജസ്റ്റിസ് കെ.ജി .ബാലകൃഷ്ണന്റെ സുപ്രീംകോടതി വിധി വന്നത് എന്നും മറക്കരുത്…
ഇന്ത്യയിൽ കത്തോലിക്കാ സഭ അത്രമാത്രം ശക്തമാണ് എന്ന് സാരം.. ഏതു നിയമത്തിനും അപ്പുറം!
കേരളത്തിലും ഇടതിലും, വലതിലും , ബിജെപിയിലും എല്ലാം സഭയ്ക്ക് നല്ല സ്വാധീനം ഉണ്ട്. അതുകൊണ്ട് ആര് ഭരിച്ചാലും കത്തോലിക്കാ സഭയ്ക്ക് മുകളിൽ ഒരു ഈച്ച പോലും പറക്കില്ല. അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ചർച്ച് ആക്റ്റിന് വേണ്ടി 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നിൽ പന്ന്യൻ രവീന്ദ്രൻ ഉദ്ഘടനം ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ തൃശൂർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് കുഞ്ഞാടുകളോട് ‘ഇതൊക്കെകണ്ട് ഒന്നുകൊണ്ടും പേടിക്കണ്ട ഈ സർക്കാർ ഇരിക്കുമ്പോൾ ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്ന് സിപിഐ ഉം സിപിഎം ഉം എനിക്ക് ഉറപ്പ് തന്നിട്ടുണ്ടെന്ന്’ പരസ്യമായി പ്രസംഗിക്കാനായത്…
പകരം ഇനി വേറെ ഏതവൻ വന്നാലും ഇതൊക്കെ തന്നെയാണ് അവസ്ഥ.
ലോകത്തിൽ തന്നെ ആദ്യമായി കന്യാസ്ത്രീകൾ നീതിതേടി തെരുവിലിറങ്ങിയ കന്യാസ്ത്രീ സമരത്തിലും കേരളത്തിലെ പൊതുസമൂഹം മുഴുവൻ അവർക്കൊപ്പം നിന്നപ്പോഴും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ ഒത്തൊരുമയോടെ മുഖം തിരിഞ്ഞു നിന്നതും…
അത് കൊണ്ട് തന്നെ ആര് ഭരിച്ചാലും കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിലും ജനൽകമ്പിയിയിലെയോ ഫാനിലെയോ കയറുകളിലും ഭാവിയിലും യുവതികൾ ആയ കന്യാസ്ത്രീമാർ സമാധി ആയിക്കൊണ്ടിരിക്കും.
ദൈവവിളിയും അഭയമാരും ദിവ്യമാരുമൊക്കെ സ്വന്തം പെൺമക്കളോട് ഉത്തരവാദിത്വമില്ലാത്ത കത്തോലിക്കാ തന്തമാരുള്ളിടത്തോളം കാലം ഇനിയും ഉണ്ടാകുകയും ചെയ്യും…
ഇതൊക്കെ കണ്ടിട്ട് “ഈശോയ്ക്ക് പൂശാൻ പെണ്ണുങ്ങളെ വേണമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലെന്നു” ആരെങ്കിലും പറഞ്ഞാൽ എന്നെപ്പോലെ ഇടുക്കിമുതൽ കണ്ണൂർവരെയുള്ള കോടതികളിൽ ജാമ്യമെടുത്ത് കേസും പറഞ്ഞു നടക്കാം. ജാമ്യമെടുക്കാനും കട്ടക്ക് കൂടെ നിൽക്കാനും ചില തലതിരിഞ്ഞ കുഞ്ഞാടുകൾ ഉണ്ടായിരുന്നതുകൊണ്ടും സ്വന്തമായി കേസ് പറഞ്ഞതുകൊണ്ടും അതൊക്കെ ചെറിയ ബഡ്ജറ്റിൽ തീർന്നതാണ്. ഇല്ലെങ്കിൽ വക്കീലന്മാർക്ക് കാശ് കൊടുത്ത് കുത്തുപാള എടുക്കേണ്ടി വരുമായിരുന്നു.
കന്യാചർമ്മത്തിന്റെ രാജ്ഞി കൈക്കോടാലി സെഫിയും കന്യാചർമ്മ തുന്നൽക്കാരിയുടെ കളിക്കൂട്ടുകാരൻ സൂചിക്കാരൻ തോമസു് കോട്ടൂരും തെളിവുകളുടെ അപര്യാപ്തതയാൽ മാത്രം ശിക്ഷിക്കപ്പെടാതിരുന്ന പൂതൃക്കയിലും റോബിൻ വടക്കുംചേരിയും എല്ലാം എന്താണോ കത്തോലിക്കാസഭ അതിൻറെ പരിച്ഛേദമാണ്.
സ്വന്തം റൂം മേറ്റായിരുന്ന സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ടുപോലും കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞ കന്യാസ്ത്രീയും, വരിവരിയായി വന്ന് മൊഴിമാറ്റിപ്പറഞ്ഞ മറ്റുള്ളവരും, പള്ളിമേടയിൽവെച്ച് പ്രയാപൂർത്തിയാകാത്ത കുഞ്ഞാടിന് റോബിൻ സമ്മാനിച്ച ദിവ്യഗർഭ സംഭവത്തിലെ കുഞ്ഞിനെ മാറ്റാനും അങ്ങിനെ ഡിഎൻഎ ഫലം അട്ടിമറിക്കാനും വയനാട് ചുരംകയറി സ്വയം വണ്ടിയോടിച്ചുപോയ വെള്ള നൈറ്റിയിട്ടവളുമാരും ഒക്കെയുൾപ്പെടുന്നതാണ് ഈ ‘തിരു സഭ’. അതിനെ മറ്റെന്തോ ആയി വെറുതെ സങ്കല്പിക്കുന്നതാണ്.
കേരളാ പൊലീസിൻറെ ടൈമിംഗ് കൊണ്ടുമാത്രം അതഭുതം സംഭവിക്കാതിരിക്കുകയും ഡിഎൻഎ ചതിക്കുകയും റോബിൻ വിശുദ്ധനാകാതിരിക്കുകയും ചെയ്തതാണ്.
ലോകത്തിലെ ഏതെങ്കിലും ഒരു സമുദായ സംഘടനയെയോ മറ്റേതെങ്കിലും സംഘടനയോ പ്രായപൂർത്തിയാകാത്ത സ്വന്തം മകൾക്ക് പുരോഹിതൻ സമ്മാനിച്ച ദിവ്യഗർഭം ആ പെൺകുട്ടിയുടെ സ്വന്തം പിതാവിൻറെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച ചരിത്രവും വേറേതെങ്കിലും സഭയ്ക്ക് കേരള ചരിത്രത്തിൽ കാണില്ല. എത്രമാത്രം സാമൂഹ്യവിരുദ്ധ ക്രിമിനൽ സംഘമാണെന്ന് നോക്കൂ…!
ചില നിഷ്കളങ്കർ കരുതുന്നതുപോലെ ചെറിയൊരു വിഭാഗം വികാരിമാരുടെയും കന്യാസ്ത്രീമാരുടെയും ചെയ്തികൾമൂലം ബഹുഭൂ രിപക്ഷം അച്ചന്മാരും കന്യാസ്ത്രീകളും അവഹേളിക്കപ്പെടുകയല്ല, നേരെ തിരിച്ചാണ് വാസ്തവം. സമൂഹത്തിലെ മറ്റെല്ലാ മേഖലകളിലും ഉള്ളതുപോലെ ചെറിയൊരു വിഭാഗം നല്ല മനുഷ്യർ കത്തോലിക്കാ സഭയിലും അച്ചൻമാരായും കന്യാസ്ത്രീമാരായും ഉണ്ട്. എന്നാൽ അവരുടെ ശബ്ദങ്ങൾക്ക് സഭയിൽ ഒരു വിലയുമുണ്ടാകില്ല കാരണം ബഹുഭൂ രിപക്ഷവും ഫ്രോഡുകളും ക്രിമിനലുകളുമാണ്. അതുകൊണ്ടാണ് മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമായി കത്തോലിക്കാസഭ എപ്പോഴും ഇരകൾക്കൊപ്പം നിക്കാതെ വേട്ടക്കാർക്കൊപ്പം നിൽക്കുന്നത്. ക്രിമിനലുകളായ വികാരിമാരും ബിഷപ്പന്മാരും പരസ്പരം ഭീഷണിപ്പെടുത്തുകയും കോമ്പൻസേറ്റ് ചെയ്യുകയുമാണ്.
കത്തോലിക്കാ സഭ ആകപ്പാടെ പരാജയപ്പെട്ടിട്ടുള്ളത് ബ്യുബോണിക് പ്ളേഗിന് മുന്നിലും കൊറോണ വൈറസിന് മുന്നിലും മാത്രമാണ്.

