ന്യൂഡല്‍ഹി: സി ബി എസ് ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. സി ബി എസ് ഇ ബോര്‍ഡ് ചെയര്‍മാനെയും സെക്രട്ടറിയെയും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്ഥലം മാറ്റി. ചെയര്‍മാന്‍ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത എന്നിവരെയാണ് മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിനായി ഉപയോഗിച്ച ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സേവനങ്ങളുടെ കരാര്‍ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. കപ്പാസിറ്റി ബില്‍ഡിങ് കമീഷന്‍ (സി ബി സി) ചെയര്‍പേഴ്‌സണ്‍ എസ് രാധാ ചൗഹാനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

