✍️ ലിബി സി എസ്
ആർഷഭാരത സുനാതന പാരമ്പര്യം അനുസരിച്ച് ചെയ്യാത്ത ജോലിക്ക് പ്രതിഫലം ചോദിച്ച് ശിഷ്യന്റെ വിരൽ മുറിച്ച് മേടിച്ച ദ്രോണാചാര്യരുടെ പരമ്പരയിലെ മഹനീയ മാതൃകയാണ് മുൻ രാഷ്ട്രപതിയും ഇൻഡ്യയിലെ അദ്ധ്യാപകരുടെ റോൾ മോഡലുമായ ഡോ. എസ്.രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ.
സ്വന്തം വിദ്യാർത്ഥി ജദുനാഥ് സിൻഹയുടെ പി എച്ച് ഡി തിസീസ് അടിച്ചു മാറ്റി ‘ഭാരതീയ ദർശനം’ എഴുതിയ എസ് രാധാകൃഷ്ണനെപ്പോലെ ഒരു അദ്ധ്യാപകനെ ആർക്കും ലഭിക്കാതിരിക്കട്ടെ! ജദുനാഥ് സിൻഹയുടെ അനുഭവം ഒരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കട്ടെ!
പിഎച്ച്ഡി തിസീസ് അടിച്ചുമാറ്റലും, കൂലിക്കെഴുതിക്കലും അതുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും കേസും ഒന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഇന്ത്യയിൽ യൂണിവേഴ്സിറ്റി ഉണ്ടായകാലം മുതൽ ഉണ്ടായതാണ്. യൂണിവേഴ്സിറ്റികളും പരിക്ഷ കൺട്രോളറും ഒന്നുമില്ലാതിരുന്ന കാലത്ത് സ്വന്തമായി പരീക്ഷ നടത്തി റാങ്ക് നൽകിയിരുന്ന ദ്രോണാചാര്യരുടെ കാലം മുതൽ തുടങ്ങിയതാണ് കള്ളത്തരങ്ങളും ചട്ടലംഘങ്ങളും എല്ലാം.
എസ് രാധാകൃഷ്ണനും ദ്രോണാചാര്യരുടെ പരമ്പരയിൽ പെട്ടയാളാണ്. തൻറെ തീസിസ് മോട്ടിച്ചതാണ് രാധാകൃഷ്ണന്റെ പുസ്തകം എന്ന് മനസ്സിലാക്കി ജദുനാഥ് 20000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വന്തം അദ്ധ്യാപകനായ എസ് രാധാകൃഷ്ണനെതിരെ കേസ് ഫയൽ ചെയ്തു.
നാണക്കേടിൽനിന്നും രക്ഷപെടാൻ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് എസ് രാധാകൃഷ്ണൻ 1 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജദുനാഥിനെതിരെ കൗണ്ടർ കേസ് കൊടുത്തു. ഒരു ലക്ഷം രൂപ അന്നത്തെ ഏറ്റവും വലിയ തുക ആയിരുന്നു. കൂടാതെ ഭീഷണിയും ഗുണ്ടായിസവുമെല്ലാം രാധാകൃഷ്ണൻ സ്വന്തം വിദ്യാർത്ഥിയായ ജദൂനാഥിനെതിരെ പ്രയോഗിച്ചു.
അദ്ധ്യാപക സമൂഹത്തിൻ്റെ പിന്തുണ ജദൂനാഥിനായിരുന്നെങ്കിലും അന്നത്തെ രാധാകൃഷ്ണൻ്റെ സർവാധിപത്യത്തിന് മുൻപിൽ ജദുനാഥിനെ കീഴടങ്ങേണ്ടി വരികയായിരുന്നു. കത്തോലിക്കാ സഭയിലെ വെള്ള നൈറ്റിക്കാർ പ്രതികളായ കേസുകളിലെ സാക്ഷികൾ വരിവരിയായി കോടതിയിലെത്തി മൊഴിമാറ്റി പറയുന്നതുപോലെ തിസീസ് ജദൂനാഥിൻ്റെ തെന്നു പൂർണ്ണ ബോദ്ധ്യമുള്ള അദ്ധ്യാപകർ പോലും അദ്ദേഹത്തിന് വേണ്ടി കോടതിയിൽ സാക്ഷി പറയാൻ വിസമ്മതിച്ചു.
കൗണ്ടർകേസും സ്വന്തം കേസും നടത്തിക്കൊണ്ടുപോകാൻ ജദൂനാഥിന് പണമില്ലാത്ത അവസ്ഥ കൂടി വന്നതോടെ കാര്യങ്ങൾ എസ് രാധാകൃഷ്ണന് അനുകൂലമായി. അങ്ങനെ വർഷങ്ങൾ നീണ്ടുനിന്ന കേസ് കോടതിയ്ക്ക് പുറത്ത് സെറ്റിൽ ചെയ്യാൻ ജദൂനാഥ് നിര്ബന്ധിതനായി. അതിന് മീഡിയേറ്റർ ആയത് എസ് രാധാകൃഷ്ണൻ്റെ ഉറ്റസുഹൃത്തായ വൈസ് ചാൻസലർ സർ അശുതോഷ് മുഖർജിയുടെ മകൻ ശ്യാമപ്രസാദ് മുഖർജി ആയിരുന്നു! കേസ്സിൻ്റെ എല്ലാ നാൾവഴികളും ഇപ്പോൾ ലഭ്യമാണ്.
ആ ഗുരുസ്നേഹവും തൻറെ നിസ്സഹായാവസ്ഥയും എല്ലാം ജദുനാഥിനെ മരണം വരെ വേട്ടയാടി. ഇദ്ദേഹത്തിൻറെ ജന്മദിനമാണ് ഇൻഡ്യ അദ്ധ്യാപകദിനമായി ആചരിക്കുന്നത്. ആർഷഭാരത സുനാതന പാരമ്പര്യമനുസരിച്ച് ആദിനം തന്നെയാണ് ആചരിക്കേണ്ടതും. ആർഷഭാരത സുനാതനത്തെ ശോഭിപ്പിക്കാൻ മുഖ്യപങ്ക് വഹിച്ചയാളുമാണല്ലോ അദ്ദേഹം.
എങ്കിലും ഇക്കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ജദുനാഥ് കൽക്കത്ത മോഡേൺ റിവ്യൂ മാഗസിനിലേക്ക് ഇതു സംമ്പന്ധിച്ച് എഴുതുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. രാധാകൃഷ്ണനെതിരെ കേസ് ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ രാധാകൃഷ്ണന്റെ “ഭാരതീയ ദർശനം” ഇറങ്ങുന്നതിനും മുൻപ് തന്നെ ജദുനാഥ് സിൻഹയുടെ ലേഖനങ്ങൾ ഖണ്ഡശയായി മോഡേൺ റിവ്യൂ മാഗസിനിൽ അടിച്ചു വരുകയും ചെയ്തിരുന്നു. രാധാകൃഷ്ണന്റെ ഭാരതീയ ദർശനം 75% ഉം അതിൻറെ ഈച്ചക്കോപ്പി ആയിരുന്നു എന്ന് പൊതുസമൂഹം അറിയുകയും ചെയ്തിരുന്നെങ്കിലും അന്ന് സോഷ്യൽമീഡിയ ഇല്ലാതിരുന്നതുകൊണ്ട് രാധാകൃഷ്‍ണൻറെ പണത്തിനിനും പ്രതാപത്തിനും അധികാരത്തിനും മുന്നിൽ കണ്ണുമഞ്ഞളിച്ച അന്നത്തെ മുഖ്യധാരമാധ്യമങ്ങൾ എല്ലാം വാർത്തമുക്കി എങ്കിലും വിവരസാങ്കേതികവിദ്യ വളർന്നതോടെ ഇന്ന് അതെല്ലാം നെറ്റിൽ അവൈലബിൾ ആണ്.

