Sat. May 16th, 2026

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൃഥ്വിയുടെ കരിയറിലെ തന്നെ വലിയ പ്രതീക്ഷയുള്ള സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ‘ഐ നോബഡി’യുടെ ടീസർ മെയ് 1-ന് പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സോഷ്യോ-പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ഡാർക്ക് ഹ്യൂമർ സോണറിലാണ് ചിത്രം ഒരുങ്ങുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സമീര്‍ അബ്ദുള്‍ ആണ് ഈ സിനിമയുടെയും തിരക്കഥ നിർവഹിക്കുന്നത്. അശോകന്‍, മധുപാല്‍, ലുക്മാന്‍, വിനയ് ഫോര്‍ട്ട്, ഹക്കിം ഷാജഹാന്‍, ഗണപതി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇ4 എന്റർടൈൻമെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, പൃഥ്വിരാജിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ ‘ഖലീഫ’യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം പൃഥ്വിയും വൈശാഖും വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ഖലീഫ വരാനിരിക്കുന്ന ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ വൈവിധ്യമാർന്ന പ്രകടനങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ഈ രണ്ട് സിനിമകളും വലിയ ആവേശമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *