Wed. Jun 10th, 2026

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ ഇനി മുതൽ ‘സിഎം’ എന്ന് മാത്രമേ വിളിക്കാവൂ എന്ന കർശന നിർദ്ദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ എം. രവിശങ്കർ. മാധ്യമപ്രവർത്തകർ വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയെ പേര് പറഞ്ഞ് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഔദ്യോഗിക പദവി മാത്രം ഉപയോഗിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

തിരുച്ചിറപ്പള്ളിയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് രവിശങ്കർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ മുഖ്യമന്ത്രിയെ ‘വിജയ്’ എന്ന് വിളിക്കരുത് എന്നും, പകരം ‘സിഎം’ എന്ന് തന്നെ വിളിക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് നിർദ്ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *