Wed. Jun 10th, 2026

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇന്നു നടന്ന ഇ ഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുന്‍കൂറായി അറിയിച്ചല്ല റെയ്ഡ് നടന്നത്.

ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസില്‍ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും ചെന്നിത്തല പറഞ്ഞു. മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു.

നിയമം കയ്യില്‍ എടുക്കാന്‍ ആരെയും അനുവദിക്കില്ല. എന്നാല്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ല. എല്ലാത്തിനും പരിധി ഉണ്ട്. സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്. നിയമവാഴ്ച തകര്‍ക്കാന്‍ രണ്ട് ദിവസമായി നീക്കം നടക്കുന്നുണ്ട്. എത്ര ഉന്നതന്‍ എങ്കിലും നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ല. പോലീസ് അങ്ങോട്ടേക്ക് കയറി ആക്രമിക്കില്ല. റെയ്ഡ് നടന്ന മറ്റ് രണ്ടിടങ്ങളില്‍ ആക്രമണം ഉണ്ടായില്ലല്ലോ എന്നും അക്രമകാരികള്‍ എവിടെ പോയി ഒളിച്ചാലും വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *