Wed. Jun 10th, 2026

തിരുവനന്തപുരം: ഇ ഡി റെയ്ഡിന് പിറകെ പിണറായി വിജയന് പിന്തുണയുമായി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ്ഡെന്നും കോണ്‍ഗ്രസ് ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

നേരത്തെ പിന്തുണയുമായി തമിഴ്നാട് മുന്‍ മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *