തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഭരണപക്ഷത്തിരുന്നായാലും പ്രതിപക്ഷത്തിരുന്നായാലും ‘ക്യാപ്റ്റൻ’ നയിക്കാൻ തന്നെ വരുമെന്ന സൂചനകൾ ശരിവെച്ച് സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയന് പ്രതിപക്ഷ നേതാവാകുന്നത്.

