Sat. May 16th, 2026

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനത്തിൽ സീനിയോറിറ്റി മാത്രം പരിഗണിക്കേണ്ടതില്ലെന്നും, എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും പിന്തുണയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പട്ടികയിൽ തന്റെ പേര് ഉൾപ്പെടാത്തത് ബോധപൂർവ്വമാകില്ലെന്നും അത് വിട്ടുപോയതാകാമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലക്സുകൾ വെച്ചതുകൊണ്ടോ ജാഥകൾ നടത്തിയത് കൊണ്ടോ മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കാനാവില്ലെന്നും, ഫ്ലക്സുകൾ നശിപ്പിക്കുന്നത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കേരളത്തിലെ സാഹചര്യം സങ്കീർണ്ണമാണെന്നാണ് ഹൈക്കമാൻഡ് നിരീക്ഷകരുടെ പ്രാഥമിക വിലയിരുത്തൽ. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുകൂലമായ പൊതുവികാരം ഉണ്ടെങ്കിലും പാർട്ടി പ്ലാറ്റ്‌ഫോമുകളിലും എംഎൽഎമാർക്കിടയിലും ആ പിന്തുണ വേണ്ടത്രയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഘടകകക്ഷികൾ വി.ഡി. സതീശനെ പിന്തുണയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് നിരീക്ഷകർ നേരിട്ടുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെങ്കിലും, കേരളത്തിലെ സവിശേഷ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഘടകകക്ഷികളുമായും പാർട്ടി നേതൃത്വവുമായും നടത്തുന്ന ചർച്ചകൾക്കൊടുവിൽ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *