Fri. May 15th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിയന്ത്രണമാണ് ഉള്ളത്. ഓവര്‍ലോഡ് വരുമ്പോള്‍ ട്രിപ് ആവുന്നതാണ് പ്രശ്‌നം. കാലാവസ്ഥാ മാറ്റം ആണ് പ്രതിസന്ധിക്കിടയാക്കിയതെന്നും അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉഷ്ണതരംഗം, പശ്ചിമേഷ്യന്‍ യുദ്ധം, വൈദ്യുതി വാഹനം കൂടിയത് തുടങ്ങിയവയെല്ലാം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. ഉത്പാദന രംഗത്ത് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചത്. പുറത്ത് നിന്നുള്ള വൈദ്യുതി ലഭിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *