Fri. May 15th, 2026

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). കുറ്റപത്രം തയ്യാറാക്കി വരികയാണെന്നും എസ് ഐ ടി അറിയിച്ചു. കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി വ്യക്തമാക്കി.

2026 മാര്‍ച്ച് അവസാനത്തോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ജനുവരി 30ന് ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ ഷൂട്ടിംഗിനിടെ ഒരു കാരവനില്‍ വച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

പരാതിക്കു പിന്നാലെ മാര്‍ച്ച് 31ന് ഇടുക്കിയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട രഞ്ജിത്തിനെ പിന്നീട് മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. ഏപ്രില്‍ 10ന് ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ തന്നെ തുടരാനും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വിട്ടുനില്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *