Sat. May 16th, 2026

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണെന്നും അദ്ദേഹം പരിഹസിച്ചു.

100 സീറ്റുകൾ കടക്കുമെന്ന് ഉറപ്പിച്ചു പറയുന്നില്ലെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം എൽ.ഡി.എഫിന് ലഭിക്കും. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പാർട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തലുകൾ നേരത്തെ സെക്രട്ടറി വിശദീകരിച്ചിട്ടുള്ളതാണ്. ബംഗാളിൽ ഭരണം പിടിക്കുമെന്ന് അവകാശവാദമില്ല, എന്നാൽ നിയമസഭയിൽ സാന്നിധ്യമറിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞകാല തെറ്റുകളിൽ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ജനങ്ങൾ മാപ്പ് നൽകുന്നതോടെ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവൽക്കരണത്തിനായി ഭൂമി ഏറ്റെടുത്ത രീതിയിൽ പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. ബംഗാളിൽ ബിജെപിയെ വളർത്തിയത് മമത ബാനർജിയാണെന്നും തൃണമൂൽ ബിജെപിക്ക് ബദലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *