Wed. Apr 22nd, 2026

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തുക അടിയന്തരമായി റിലീസ് ചെയ്യുന്നതിന് ദുരന്തനിവാരണ വകുപ്പ് ഫിനാന്‍സ് ഓഫീസറെ ചുമതലപ്പെടുത്തി. പരുക്കേറ്റവരുടെ ചികിത്സക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ മൊത്തം സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കണം. വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പിലെ സംവിധാനങ്ങള്‍, റവന്യൂ, ദുരന്തനിവാരണ വകുപ്പുകള്‍ എന്നീ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *