Fri. Apr 17th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവര്‍കട്ട് വരില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും എങ്കിലും കറന്റ് ബില്ല് കൂടില്ല ഇതുമായി ബന്ധപ്പെട്ട് അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് തരത്തില്‍ എത്തിനില്‍കുകയാണ് ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്ാണ്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്.

ചൂട് വര്‍ധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം.നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെ എസ് ഇബി അറിയിച്ചിട്ടുണ്ട്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകള്‍ അണയ്ക്കാനും, മോട്ടോര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെ എസ് ഇബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *