കൊച്ചി: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരുക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നാലരപതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച് കാണാമറയത്താണ് സുകുമാരക്കുറുപ്പുള്ളത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന് ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ വ്യക്തി ബ്രൂണൈയില്‍ ഒരു ചൈനീസ് സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തുകയാണെന്നാണ് വിവരം. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. നേരത്തെ സുകുമാരക്കുറുപ്പ് പലയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സൈബര്‍ വിദഗ്ധന്‍ ഇത് ഹാക്ക് ചെയ്തിരുന്നെന്ന് അവകാശപ്പെടുന്നു. കണ്ടെത്തിയ വയോധികന് സുകുമാരക്കുറുപ്പിന്റെ വിദേശത്തുള്ള ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വിവരമുണ്ട്. ഇതിന്റെ ശബ്ദ സംഭാഷണം അടക്കം ഉണ്ടെന്നും ഇതും പുറത്ത് വരുമെന്നാണ് വിവരം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആള് ബ്രൂണൈയിലെ മലയാളികളുമായോ ഇന്ത്യക്കാരുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. സുകുമാരക്കുറുപ്പിനെ തന്നെയാണോ കണ്ടെത്തിയിരിക്കുന്നത് എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന അടക്കം ആവശ്യമാണ്. ഇന്റര്‍ പോളിന്റെ സഹായത്തോടെ മാത്രമേ തുടര്‍ന്നുള്ള അന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയൂ. വിഷയത്തില്‍ സംസ്ഥാന പോലീസ് മോധാവി ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. Post navigation പി വി അന്‍വറിന്റെ തോല്‍വി; കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമാകുന്നു ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് 22,000 കോടിയുടെ കടബാധ്യത; തിരിച്ചടവ് 6.5 കോടി മാത്രം! എൻസിഎൽടിയുടെ ഇളവ്