Sat. May 16th, 2026

പുനലൂര്‍: പുനലൂരില്‍ ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിക്കുള്ളില്‍ കുടുങ്ങിയ വന്‍മള സ്വദേശി അയ്യത്ത് പുത്തന്‍ വീട്ടില്‍ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് പിന്‍ഭാഗത്തായി പ്രവര്‍ത്തിച്ചുവന്ന സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും അതിനോട് ചേര്‍ന്ന മതിലുമാണ് തകര്‍ന്നത്.ലോറിയും സ്‌കൂള്‍ ബസ്സും സ്‌കൂട്ടറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉള്ളില്‍ പെട്ടതായി സംശയിക്കുന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര വാഹനങ്ങള്‍ക്ക് മുകളില്‍ പതിച്ച നിലയിലാണ്. കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചാണ് കോണ്‍ക്രീറ്റ് പാളികള്‍ നീക്കിയത്.ഏറെ നേരത്തേ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ച് ഷിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *