Fri. May 15th, 2026

തൃശൂർ: ബെംഗളൂരുവില്‍ വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പിടിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെ കര്‍ണാടക സൂലി ബെല പോലീസ് ആണ് പിടികൂടിയത്.

കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം വരുമ്പോയാണ് ഇയാളെ പോലീസ് പിടികൂടിയത്. യുവതിയെ ആക്രമിച്ചതിനു ശേഷം ബംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇയാള്‍ കന്യാകുമാരിയില്‍ എത്തിയിരുന്നു.

ഇയാളുടെ ഫോണ്‍ സ്വിച്ച് ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടിക്കൂടിയത്. പോലീസ് സംഘം കന്യാകുമാരിയിലേക്ക് എത്തുന്നു എന്ന് മനസ്സിലാക്കിയ ദീപക്ക് തിരികെ ബാംഗ്ലൂരുവിലേക്ക് ബസ് മാര്‍ഗ്ഗം മടങ്ങുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ് എന്നാണ് സുലീബലെ പോലീസ് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *