Fri. Apr 3rd, 2026

തിരുവനന്തപുരം: സിപിഐക്ക് പിറകെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎല്‍എമാരായ 56 പേര്‍ ഉള്‍പ്പടെ 86 പേരാണ് മത്സരരംഗത്തുള്ളത്. പിണറായി വിജയന്‍ ധര്‍മ്മടത്തും വീണാ ജോര്‍ജ് ആറന്‍മുളയിലും ജനവിധി തേടും.

ഒരു പൊളിറ്റ്‌ബ്യൂറോ അംഗവും നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർഥികളാണ്‌. സ്ഥാനാർഥികളിൽ ഒമ്പത്‌ പേർ വനിതകളാണ്‌. ആറ് പേർ സ്വതന്ത്ര സ്ഥാനാർഥികളുമായി മത്സരിക്കും. അഞ്ചിടത്ത് കൂടി സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കൊടുവള്ളി, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് അടുത്ത ദിവസം പ്രഖ്യാപിക്കും.

പിണറായി വിജയനാണ്‌ മത്സരിക്കുന്ന പൊളിറ്റ്‌ ബ്യൂറോ അംഗം. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ്‌ റിയാസ്‌, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളുമാണ്‌ മത്സരിക്കുന്നത്‌.

മുഖ്യമന്ത്രിയെ കൂടാതെ ഒ ആർ കേളു‍, പി എ മുഹമ്മദ്‌ റിയാസ്‌, വി അബ്‌ദുൾ റഹ്‌മാൻ, എം ബി രാജേഷ്‌, ഡോ. ആർ ബിന്ദു, പി രാജീവ്‌, വി എൻ വാസവൻ, സജി ചെറിയാൻ, വീണാ ജോർജ്‌‍, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവരാണ്‌ മത്സരിക്കുന്ന സിപിഐ എം മന്ത്രിമാർ. കെ കെ ശൈലജ, പി കെ ശ്യാമള, കെ ശാന്തകുമാരി, ആർ ബിന്ദു, അഡ്വ. എം ബി ഷൈനി, അഡ്വ. പുഷ്‌പ ദാസ്‌, ദലീമ ജോജോ, യു പ്രതിഭ, വീണ ജോർജ്, ഒ എസ് അംബിക എന്നിവരാണ്‌ മത്സരിക്കുന്ന വനിതകൾ. ഇവരിൽ രണ്ടുപേർ മന്ത്രിമാരും ഒരാൾ മുൻ മന്ത്രിയുമാണ്‌.

ക്രമ.നംമണ്ഡലംസ്ഥാനാർഥി
1മഞ്ചേശ്വരംകെ ആർ ജയാനന്ദ
2ഉദുമഅഡ്വ. സി എച്ച്‌ കുഞ്ഞമ്പു
3തൃക്കരിപ്പൂർഡോ. വി പി പി മുസ്‌തഫ
4പയ്യന്നൂർടി ഐ മധുസൂദനൻ
5തളിപ്പറമ്പ്‌പി കെ ശ്യാമള
6അഴീക്കോട്‌കെ വി സുമേഷ്‌
7കല്ല്യാശ്ശേരിഎം വിജിൻ
8ധർമ്മടംപിണറായി വിജയൻ
9മട്ടന്നൂർവി കെ സനോജ്‌
10പേരാവൂർകെ കെ ശൈലജ
11തലശ്ശേരികാരായി രാജൻ
12മാനന്തവാടിഒ ആർ കേളു
13സുൽത്താൻബത്തേരിഎം എസ്‌ വിശ്വനാഥൻ
14കുറ്റിയാടികെ പി കുഞ്ഞമ്മദ്‌ കുട്ടി
15പേരാമ്പ്രടി പി രാമകൃഷ്‌ണൻ
16ബാലുശ്ശേരിഅഡ്വ. കെ എം സച്ചിൻദേവ്‌
17കൊയിലാണ്ടികെ ദാസൻ
18കോഴിക്കോട്‌ നോർത്ത്‌തോട്ടത്തിൽ രവീന്ദ്രൻ
19ബേപ്പൂർപി എ മുഹമ്മദ്‌ റിയാസ്‌
20തിരുവമ്പാടിലിന്റോ ജോസഫ്‌
21പൊന്നാനിഅഡ്വ. എം കെ സക്കീർ
22വണ്ടൂർഡോ. കെ കെ ദാമോദരൻ മാസ്റ്റർ
23പെриന്തൽമണ്ണവി പി മുഹമ്മദ്‌ ഹനീഫ
24മങ്കടഎം പി അലവി
25തൃത്താലഎം ബി രാജേഷ്‌
26തരൂർപി പി സുമോദ്‌
27ആലത്തൂർടി എം ശശി
28നെന്മാറകെ പ്രേമൻ
29ഷൊർണ്ണൂർപി മമ്മിക്കുട്ടി
30ഒറ്റപ്പാലംഅഡ്വ. കെ പ്രേംകുമാർ
31കോങ്ങാട്‌അഡ്വ. കെ ശാന്തകുമാരി
32മലമ്പുഴഎ പ്രഭാകരൻ
33കുന്നംകുളംഎ സി മൊയ്‌തീൻ
34ചേലക്കരയു ആർ പ്രദീപ്‌
35മണലൂർപ്രൊഫ. സി രവീന്ദ്രനാഥ്‌
36ഗുരുവായൂർഎൻ കെ അക്‌ബർ
37പുതുക്കാട്‌കെ കെ രാമചന്ദ്രൻ
38ഇരിങ്ങാലക്കുടഡോ. ആർ ബിന്ദു
39വടക്കാഞ്ചേരിസേവ്യർ ചിറ്റിലപ്പള്ളി
40അങ്കമാലിഅഡ്വ. സാജു പോൾ
41ആലുവഅഡ്വ. എ എം ആരിഫ്‌
42കുന്നത്തുനാട്‌പി വി ശ്രീനിജിൻ
43വൈപ്പിൻഅഡ്വ. എം ബി ഷൈനി
44കളമശ്ശേരിപി രാജീവ്‌
45തൃക്കാക്കരഅഡ്വ. പുഷ്‌പാദാസ്‌
46കൊച്ചികെ ജെ മാക്‌സി
47തൃപ്പൂണിത്തുറകെ എൻ ഉണ്ണികൃഷ്‌ണൻ
48കോതമംഗലംആന്റണി ജോൺ
49ഉടുമ്പൻചോലകെ കെ ജയചന്ദ്രൻ
50ദേവികുളംഅഡ്വ. എ രാജ
51ഏറ്റുമാനൂർവി എൻ വാസവൻ
52കോട്ടയംഅഡ്വ. കെ അനിൽകുമാർ
53പുതുപ്പള്ളികെ എം രാധാകൃഷ്‌ണൻ
54അരൂർദലീമ ജോജോ
55ആലപ്പുഴപി പി ചിത്തരഞ്‌ജൻ
56അമ്പലപ്പുഴഎച്ച്‌ സലാം
57കായംകുളംഅഡ്വ. യു പ്രതിഭ
58ചെങ്ങന്നൂർസജി ചെറിയാൻ
59മാവേലിക്കരഎം എസ്‌ അരുൺ കുമാർ
60ആറന്മുളവീണാ ജോർജ്ജ്‌
61കോന്നിഅഡ്വ. കെ യു ജനീഷ്‌കുമാർ
62കൊട്ടാരക്കരകെ എൻ ബാലഗോപാൽ
63കുണ്ടറഎസ്‌ എൽ സജികുമാർ
64ഇരവിപുരംഎം നൗഷാദ്‌
65കൊല്ലംഎസ്‌ ജയമോഹൻ
66വർക്കലഅഡ്വ. വി ജോയി
67ആറ്റിങ്ങൽഒ എസ്‌ അംബിക
68വാമനപുരംഅഡ്വ. ഡി കെ മുരളി
69കഴക്കൂട്ടംകടകംപള്ളി സുരേന്ദ്രൻ
70വട്ടിയൂർക്കാവ്‌അഡ്വ. വി കെ പ്രശാന്ത്‌
71നേമംവി ശിവൻകുട്ടി
72കാട്ടാക്കടഅഡ്വ. ഐ ബി സതീഷ്‌
73അരുവിക്കരഅഡ്വ. ജി സ്റ്റീഫൻ
74നെയ്യാറ്റിൻകരകെ ആൻസലൻ
75പാറശ്ശാലസി കെ ഹരീന്ദ്രൻ
സ്വതന്ത്രർ
1കുന്നമംഗലംപി ടി എ റഹീം
2താനൂർവി അബ്‌ദുറഹ്മാൻ
3വേങ്ങരമുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ
4നിലമ്പൂർയു ഷറഫലി
5തവനൂർകെ ടി ജലീൽ
6ചവറഡോ. സുജിത്‌ വിജയൻ
7മാഹിഅഡ്വ. ടി അശോക്‌ കുമാർ

Leave a Reply

Your email address will not be published. Required fields are marked *