Thu. Apr 9th, 2026

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നിര്‍ണായക ശക്തിയായിമാറുമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. ഇടത് വലത് മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. സഭയില്‍ ബഹളം ഉണ്ടാക്കാനും ബെഞ്ചില്‍ കയറാനും ആകരുത് വോട്ടെന്നും ഇടത് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടെ പേരെടുത്ത് പറയാതെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിര്‍ണായക ഘടകമാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയും പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *