Wed. Jun 10th, 2026

പാർവതി തിരുവോത്തിനെ പ്രധാന കഥാപാത്രമാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയം, ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ സിനിമകൾക്ക് ശേഷം ഷഹദ് ഒരുക്കുന്ന ഈ ചിത്രം പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ഴോണറിലുള്ള ഒരു പോലീസ് സ്റ്റോറിയാണ്.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് ആശ്രിതനിയമനത്തിലൂടെ വനിതാ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിക്കുന്ന ഒരാളുടെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. പാർവതി തിരുവോത്താണ് ഈ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവതിക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ഉണ്ണി മായ പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് നടൻ പാർഥിപനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിക്കുന്നത്. രചന പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം റോബി രാജ്, എഡിറ്റിങ്: ചമൻ ചാക്കോ, കലാസംവിധാനം മഹേഷ് മോഹൻ, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈൻ സമീറാ സനീഷ്.

Leave a Reply

Your email address will not be published. Required fields are marked *