Sat. May 16th, 2026

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കൊല്ലം അയത്തിൽ സ്വദേശി സാനിഷ് (40) പിടിയിലായി. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കേരളത്തിലേക്ക് തീർത്ഥാടനത്തിനെത്തിയ തമിഴ് കുടുംബത്തിലെ പെൺകുട്ടിയാണ് ക്രൂരമായ അതിക്രമത്തിനിരയായത്.

മുത്തച്ഛനൊപ്പം ട്രെയിനിലെ തറയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി എടുത്തുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വധശ്രമക്കേസിലടക്കം പ്രതിയായ സാനിഷ് ആസൂത്രിതമായാണ് കൃത്യം നടത്തിയത്. എന്നാൽ, തൊട്ടടുത്ത സീറ്റിലിരുന്ന ഒരു യാത്രക്കാരിയുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. പ്രതി കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട ഇവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പുനലൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവിൽ സാനിഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *