Wed. Jun 10th, 2026

തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസിനെ അണ്ടൂര്‍ക്കോണത്ത് ഭൂമി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകലാശാലയുടെ ആധുനിക ക്യാമ്പസ് സ്ഥാപിക്കുന്നതിന് ഏഴ് ഏക്കര്‍ ഭൂമിയാണ് കൈമാറുക. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ആധുനിക അക്കാദമിക് സമുച്ചയം, അയ്യന്‍കാളി പഠനഗവേഷണ കേന്ദ്രം, പി എച്ച് ഡി പ്രോഗ്രാമുകള്‍, സെന്റര്‍ഫോര്‍ ഫോറിന്‍ ലാംഗേജ് സ്റ്റഡീസിന്റെ കീഴില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, ചൈനീസ്, ജപ്പാനീസ്, തുടങ്ങിയ വിദേശ ഭാഷാ പഠനസൗകര്യം, ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലേക്ക് വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുവാന്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് സെന്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഡിപ്ലോമസി, ഡിഫന്‍സ് സ്റ്റഡീസ്, ദേശീയ സുരക്ഷ, നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ എന്നിവ പഠന വിഷയങ്ങളാകുന്ന ഗവേഷണ പഠനകേന്ദ്രങ്ങളാണ് ക്യാമ്പസില്‍ സ്ഥാപിക്കുക.

ട്രെയിനിംഗ് സ്ഥാപനങ്ങള്‍, സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സര്‍വ്വകലാശാല ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍വകലാശാലയ്ക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നതിലൂടെ തിരുവനന്തപുരം ജില്ലയിലും നെടുമങ്ങാട് മണ്ഡലത്തിലും ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടമാകുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *