Thu. Apr 9th, 2026

തിരുവനന്തപുരം: ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ മൂന്നാം ഊഴത്തിന് വേണ്ടി വോട്ടര്‍മാര്‍ എത്തുന്നു. അതാണ് ഇത്ര വലിയ തിരക്ക് അനുഭവപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. പത്ത് വര്‍ഷത്തെ ഭരണം ജനം കാണുന്നുണ്ട്. ബിജെപിയേയും അവരുടെ കൂട്ടാളിയായി മാറിയ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തിക്കൊണ്ടേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് എല്ലാ കേരളീയര്‍ക്കും ബോധ്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രായഭേദമന്യേ ഇത്തവണ ജനപക്ഷമായി കരുതല്‍ പക്ഷമായി എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *