Sun. Jun 14th, 2026

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ്. ഈ മാസം 18ന് മുമ്പ് പ്രശാന്തിനെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് ആണ് അയച്ചത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. അടുത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് നീക്കം.

കേസുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ പി എസ് പ്രശാന്തിനെ എസ്‌ഐടി ചോദ്യംചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയെന്നും ദ്വാരപാല ശില്‍പം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചതെന്നും പ്രശാന്ത് അന്ന് പറഞ്ഞിരുന്നു.

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ് നല്‍കിയിട്ടുണ്ട്. 2025 ലെ സ്വര്‍ണ്ണപ്പാളി കൈമാറ്റത്തിലാണ് ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *