Fri. Apr 3rd, 2026

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. കമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബി ജെ പി സീല്‍ പതിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു എം എ ബേബി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് ഇത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്ന് ബേബി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ ഗ്യാനേഷ് കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും സ്വാഭിമാനത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ച് ഒഴിവാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *