മഹീന്ദ്ര സ്കോർപിയോ N വിപണി കീഴടക്കുമ്പോഴും, തങ്ങളുടെ ജനപ്രിയ മോഡലായ സ്കോർപിയോ ക്ലാസിക്കിനെ കൈവിടാൻ മഹീന്ദ്ര തയാറല്ല. വിപണിയിൽ ഇപ്പോഴും മികച്ച ഡിമാൻഡ് നിലനിൽക്കുന്നതിനാൽ, 2026 ഏപ്രിലിൽ സ്കോർപിയോ ക്ലാസിക്കിന് കമ്പനി വില വർദ്ധിപ്പിച്ചു. ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരം അനുസരിച്ച് വേരിയന്റുകൾക്ക് 29,000 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ ഏറ്റവും പുതിയ വില വർദ്ധനവ് അനുസരിച്ച്, ബേസ് മോഡലായ ക്ലാസിക് എസ് വകഭേദത്തിന് വെറും 2,000 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത്; ഇതിന്റെ നിലവിലെ എക്സ്-ഷോറൂം വില 13.00 ലക്ഷം രൂപയാണ്. മധ്യനിര വകഭേദമായ ക്ലാസിക് എസ് 9 സീറ്ററിന് 25,501 രൂപയുടെ വർദ്ധനവോടെ 13.45 ലക്ഷം രൂപയായി വില പുതുക്കി നിശ്ചയിച്ചു. ഏറ്റവും ഉയർന്ന വകഭേദങ്ങളായ ക്ലാസിക് എസ് 11 എന്നിവയ്ക്ക് 29,401 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്, ഇതോടെ ഇവയുടെ എക്സ്-ഷോറൂം വില 17.00 ലക്ഷം രൂപയിലെത്തി.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന 2.2 ലിറ്റർ mHawk ടർബോ ഡീസൽ എഞ്ചിനാണ് ഈ വാഹനത്തിന്റെ കരുത്ത്. ഇത് 132 PS പവറും 300 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സും സ്റ്റാൻഡേർഡ് റിയർ വീൽ ഡ്രൈവ് സംവിധാനവുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രാസൗകര്യത്തിനായി ക്യാപ്റ്റൻ ചെയർ, ഫ്രണ്ട് ഫെയ്സിംഗ് സീറ്റുകൾ എന്നിങ്ങനെ വ്യത്യസ്ത സീറ്റിംഗ് ലേഔട്ടുകൾ ലഭ്യമാണ്. 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. കൂടാതെ, ഗാലക്സി ഗ്രേ, ഡയമണ്ട് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ് എന്നീ ആകർഷകമായ നാല് നിറങ്ങളിൽ ഈ വാഹനം സ്വന്തമാക്കാം.

