Thu. Jun 11th, 2026

വാഷിംഗ്‌ടൺ: നാവിക യുദ്ധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. താൻ ഏർപ്പെടുത്തിയ ഉപരോധം ഒരു ‘ഉരുക്ക് മതിലായി’ മാറിയെന്ന് വീമ്പിളക്കുന്ന ട്രംപ്, ഇറാൻ ഇപ്പോൾ ഒരു പരാജയപ്പെട്ട രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് അവകാശപ്പെടുന്നത്.

തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. ഇറാൻ ഇപ്പോൾ ഒരു ബിസിനസ്സും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്നും, സൈന്യത്തിനോ മറ്റ് ബില്ലുകൾക്കോ പോലും പണം നൽകാൻ കഴിയാത്തവിധം രാജ്യം തകർന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ, തന്റെ ഈ ‘മഹത്തായ’ നേട്ടത്തെ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിസമ്മതിക്കുന്നുവെന്ന് പരിതപിക്കാനും ട്രംപ് മറന്നില്ല. സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ നടക്കുന്ന ഇത്തരം വാക്പോരുകൾ ട്രംപിന്റെ പതിവ് ശൈലിയായി മാറിയിരിക്കുകയാണ്.

എന്തായാലും, സാമ്പത്തികമായി ഞെരുക്കി ഇറാനെ മുട്ടുകുത്തിക്കാനാണ് അമേരിക്കയുടെ ശ്രമം. ഒരുവശത്ത് ട്രംപിന്റെ അമിത ആത്മവിശ്വാസവും വീരവാദങ്ങളും, മറുവശത്ത് ഉപരോധത്തിന്റെ കെടുതികളിൽ വീഴാതെ പിടിച്ചു നിൽക്കുന്ന ഇറാനിയൻ ജനതയും. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ കൂടുതൽ കലുഷിതമായ ദിവസങ്ങളിലേക്കാണ് ഈ നീക്കങ്ങൾ വഴിതുറക്കുന്നത് എണ്ണത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *