Wed. Jun 10th, 2026

ചേര്‍ത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി വൈ എസ് പിയെ വിജിലന്‍സ് പിടികൂടി. ചേര്‍ത്തല ഡി വൈ എസ് പി അനില്‍കുമാര്‍ ആണ് പിടിയിലായത്. പോലീസ് പിടിച്ചെടുത്ത മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ചേർത്തല തൈക്കലിലെ വാടക വീട്ടിൽ നിന്നാണ് ആലപ്പുഴ വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലന്‍സിനെ അറിയിച്ചു.

കൈക്കൂലിയുടെ അഡ്വാന്‍സായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് അനില്‍കുമാറിനെ പിടികൂടിയത്. വീട്ടില്‍ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം നല്‍കാന്‍ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോള്‍ വിജിലന്‍സ് സംഘം പിന്തുടരുകയായിരുന്നു.

വിജിലന്‍സിനെ കണ്ടതോടെ അനില്‍കുമാര്‍ വീട്ടില്‍കയറി കതകടച്ചു. പിന്നീട് വീടിന്റെ മേല്‍ക്കൂര പൊളിച്ചിറങ്ങി ഓടിരക്ഷപ്പെടനും ശ്രമിച്ചു. തുടര്‍ന്ന് വിജിലന്‍സ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *