Wed. Jun 10th, 2026

കൊച്ചി: യു ഡി എഫ് അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജനങ്ങള്‍ പോലീസ് നടപടി നേരിട്ട മലയിടം തുരുത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എത്തി. കുടുംബങ്ങളെ സന്ദര്‍ശിച്ച അദ്ദേഹം, മലയിടം തുരുത്തില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. മലയിടം തുരുത്തില്‍ മുത്തങ്ങയുടെ മിനി പതിപ്പിനാണു പോലീസ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

യു ഡി എഫ് അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ പോലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവില്‍ പോലീസ് ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. എല്‍ ഡി എഫിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ വീടില്ലാത്തവര്‍ക്ക് വീടും പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയവും നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *