Wed. Jun 10th, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ താന്‍ ജാതിപ്പേര് ഉപയോഗിച്ച് എന്ന വിമര്‍ശനത്തിന് ന്യായീകരണവുമായി വി ഡി സതീശന്‍. പതിവുപോലെ എല്ലാജാതിവാലന്മാരും പറയാറുള്ളതുപോലെ പിതാവിന്റെ പേര് പറയാനായാണ് അങ്ങനെ ചെയ്തത്. അമ്മയെയും ഞാന്‍ മനസ്സില്‍ ഓര്‍ത്തെങ്കിലും അമ്മയുടെ പേര് പറയാന്‍ അവിടെ സ്‌കോപ്പില്ലാത്തതു കൊണ്ടാണ് പറയാതിരുന്നത്. നമ്മള്‍ ഓര്‍ക്കേണ്ടേ അവരെ. അത് നമുക്ക് സന്തോഷം അല്ലേ. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സതീശന്‍ പ്രതികരിച്ചു.

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് സതീശന്‍ ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ വിഷമമുണ്ട്. ഞാന്‍ എം എല്‍ എ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള ഫുള്‍ നെയിം വായിക്കുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു. ഇതൊക്കെയാണ് സാധാരണയായി കേരളത്തിലെ സകല ജാതിവാലന്മാരും ഇത്തരം വിഷയങ്ങളിൽ പറയാറുള്ളത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ജാതിപ്പേര് ഉപയോഗിച്ചതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശമുയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *