Sat. May 16th, 2026

കോട്ടയം: മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടലാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ ഇടയാക്കിയതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമാണെന്നും എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതേ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് അഭിപ്രായം തേടേണ്ടി വന്നത്. എന്നാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങി എന്ന് പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ പ്രഖ്യാപനം ഇത്രയും നീളില്ലായിരുന്നു. ഘടകകക്ഷികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ചേരുന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കില്ലെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു. അതാണ് ജനവികാരം. യാതൊരു മാന്യതയുമില്ലാത്ത പെരുമാറ്റമാണ് ഇപ്പോഴത്തേത്. യുഡിഎഫിന്റെ വലിയ വിജയം കളഞ്ഞ് കുളിച്ചുവെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *