Sat. May 16th, 2026

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് അറസ്റ്റിലായത്. ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ മൂന്നാം ഗഡു ലഭിക്കാനായി 2500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

ഒന്നാംഘട്ടം രണ്ടാംഘട്ടവും നല്‍കിയപ്പോഴും കൈക്കൂലി വാങ്ങിയിരുന്നു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് ഡിവൈഎസ്പി ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരാതിക്കാരന് ഫിനോതലിന്‍ പുരട്ടിയ 2500 രൂപ കൈമാറി. ഈ പണവുമായാണ് സന്ദീപിനെ പിടികൂടിയത്. 2016-17 കാലയളവുകളില്‍ കൊല്ലത്തു നിന്നും സമാന കേസില്‍ ഇയാളെ വിജിലന്‍സ് പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *