Sat. May 16th, 2026

പാലക്കാട്: സിനിമാഭിനയം നിര്‍ത്തിയതായി നിയുക്ത കോണ്‍ഗ്രസ് എംഎല്‍എ രമേഷ് പിഷാരടി. സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള അഞ്ചു വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാഭിനയം ജീവിത മാര്‍ഗ്ഗമാണ്. വരുമാനം കുറയുമ്പോള്‍ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടിയുടെ ജയം. പാലക്കാട് മണ്ഡലത്തിൽ വോട്ടിനു വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണവും തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞതും വലിയ വാർത്തയായിരുന്നു.

ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷ മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനായിരുന്നു മണ്ഡലത്തിൽ ആദ്യ ലീഡ്. ഹോട്ടൽ വ്യവസായി എൻ എം ആർ റസാഖ് ആയിരുന്നു എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *