തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഒരിടത്തും ദൃശ്യമല്ലെന്നും, കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് വോട്ടർമാർ വലിയ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സർക്കാരിനൊപ്പമാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും, വോട്ടെണ്ണൽ കഴിയുമ്പോൾ എക്സിറ്റ് പോളുകൾ അപ്രസക്തമാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
സംസ്ഥാനത്ത് തൂക്കുസഭയുണ്ടാകുമെന്നോ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുമെന്നോ താൻ കരുതുന്നില്ലെന്നും ബാലഗോപാൽ കൂട്ടിചേർത്തു. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. യഥാർത്ഥ ജനവിധി പുറത്തുവരുമ്പോൾ ഇടതുപക്ഷം ശക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നും, വികസനത്തുടർച്ചയ്ക്കാണ് കേരളം വോട്ട് ചെയ്തതെന്നുമാണ് സിപിഐ(എം) കേന്ദ്രങ്ങളുടെയും മന്ത്രിയുടെയും ഉറച്ച വിശ്വാസം.
e

