sr, ranit and franco

കോട്ടയം: കത്തോലിക്കാ സഭയുടെ സഹനദാസൻ പീഡിത മിശിഹാ ‘വി’ഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻറെ വിശുദ്ധ പീഡന കേസിലെ ഇരയും അവരെ സാഹയിച്ചതിന്റെ പേരിൽ ജീവിതം വഴിമുട്ടിയ വസ്ത്രവും ഭക്ഷണവും മരുന്നും അടക്കമുള്ള പ്രാഥമീക ആവശ്യങ്ങൾ പോലും നടത്താൻ പണം നൽകാതെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളായ കന്യാസ്ത്രീകളും ജീവിക്കാൻ വേണ്ടി ‘സ്റ്റാൻഡ് ബൈ മി’ എന്നപേരിൽ വസ്ത്ര ബ്രാന്റുമായി രംഗത്ത്.

കത്തോലിക്കാ സഭയെന്ന മതവ്യാപാര കോർപ്പറേറ്റ് ഭീമന്റെ ഒരു ബിഷപ്പിനെതിരെ ഒരു കന്യാസ്ത്രീ പോരാടി വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് സഭയെക്കുറിച്ച് അറിയാവുന്ന എല്ലാവർക്കും അറിവുള്ള കാര്യമാണ്. അതും ഉന്നത പിടിപാടും ആവശ്യത്തിന് പണവുമുള്ള ഒരു വ്യക്തി കൂടിയാണ് ബിഷപ്പ് എന്നതിനാൽ വിജയം വിദൂരമാണ്. ഈ കേസിൽ ഹൈക്കോടതിയിൽ അപ്പീൽപോയി വിജയോജിച്ചാലും ഫ്രാങ്കോ സുപ്രീംകോടതിയിൽ പോകുമെന്ന് ഉറപ്പ്, അതുകൊണ്ട് നീതി ഉടനെന്നൊന്നും അവർക്ക് കിട്ടുമെന്നൊരു പ്രതീക്ഷയും വേണ്ട, കന്യാസ്ത്രീമാർക്ക് ഭക്ഷണവും വസ്ത്രവും വാങ്ങാൻ പോലും കാശുകൊടുക്കാതെ ദാരിദ്ര്യ വ്രതം എടുപ്പിക്കുന്നവർ അച്ചന്മാരെ പീഡനകേസിൽ നിന്നും രക്ഷിക്കാൻ കോടികൾ വേണമെങ്കിലും ചിലവാക്കും.

എങ്കിലും അസാധാരണവും അവിശ്വസനീയവുമായിരുന്നു കുറവിലങ്ങാട് മഠത്തിലെ ആ കന്യാസ്ത്രീമാരുടെ പോരാട്ടം..ഒറ്റപ്പെടുത്തലും ഭീഷണിയും ഏറെയുണ്ടായിട്ടും അവരും സഹപ്രവർത്തകരായ കുറച്ച് കന്യാസ്ത്രീകളും പിന്മാറിയില്ല. ഭക്ഷണവും വസ്ത്രവും മരുന്നുമെല്ലാം തടസ്സപ്പെട്ട് കുറവിലങ്ങാട്ട് മഠത്തിലെ ജീവിതം വഴിമുട്ടിയപ്പോൾ അവർക്ക് കൂട്ടായത് തയ്യൽ ജോലി ആണ്.

അതിൽ നിന്ന് ഇപ്പോൾ പുതിയൊരു വസ്ത്രബ്രാൻഡുമായി എത്തിയിരിക്കയാണ് ഈ കന്യാസ്ത്രീകൾ. “സ്റ്റാൻഡ് ബൈ മി.” എന്ന പേരിൽ നൈറ്റികൾ ഉൾപ്പെടെ വ്യത്യസ്ത വസ്ത്രങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിക്കുകയാണ് ഈ കന്യാസ്ത്രീകൾ. നൈറ്റി, ചുരിദാർ ടോപ്പ്, കോ-ഓർഡ് സെറ്റ്, ബാഗ്, ടേബിൾ മാറ്റ്കൾ തുടങ്ങി പലതുമുണ്ട്.

ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ പോരാടിയ റാണിറ്റ്, ആൽഫി, അൻസിറ്റ എന്നിവർ മാത്രമേ ഇപ്പോൾ കുറവിലങ്ങാട് മഠത്തിൽ ഉള്ളൂ.ഒപ്പം ഉണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ അവഗണന സഹിക്കാനാവാതെ സന്ന്യാസജീവിതം അവസാനിപ്പിച്ച് മടങ്ങി.

ഇവരുടെ എതിർ ചേരിയിലുണ്ടായിരുന്ന ഫ്രാങ്കോയുടെ സ്വന്തം മണവാട്ടിമാരായ 12 പേർ മറ്റൊരിടത്തേക്ക് മാറി. ഇവരുടെതന്നെ മറ്റു മഠങ്ങളിലെ കന്യാസ്ത്രീകളുടെ സഹായമോ സഹകരണമോ ഒന്നും ഇപ്പോൾ ഇവർക്ക് കിട്ടുന്നില്ല. തീർത്തും ഒറ്റപ്പെട്ട നിലയിലാണ് അവർ ജീവിച്ചുകൊണ്ടിരിക്കുന്നത്.

2023-ലാണ് ഇവരുടെ ആനുകൂല്യങ്ങളെല്ലാം കോൺഗ്രിഗേഷൻ മേലധികാരികൾ നിർത്തലാക്കിയത്. നയാ പൈസ കൈയിലില്ലാതെ എങ്ങനെ ജീവിക്കുമെന്നായി പിന്നെ ചിന്ത. കന്യാസ്ത്രീകളിൽ എം.എസ്.ഡബ്ല്യു പഠനം കഴിഞ്ഞ രണ്ടുപേർ ഇന്റേൺഷിപ്പിന് ശ്രമിച്ചെങ്കിലും എല്ലാ സ്ഥാപനങ്ങളും ഒഴിഞ്ഞുമാറി. ബിഷപ്പിനോട് എതിർത്തു നിന്ന കന്യാസ്ത്രീകൾ എന്ന പേരുദോഷം വന്നതോടെ ജോലി കിട്ടുക എളുപ്പമല്ലെന്ന് മനസ്സിലായി. അങ്ങനെയാണ് അവർ തയ്യൽ എന്ന ജോലിയിൽ എത്തിച്ചേർന്നത്.

“പലരുടെയും സഹായത്തോടെ തയ്യൽ മെഷീൻ കിട്ടി. പണ്ട് പഠിച്ച അറിവുവെച്ച് മറ്റു രണ്ടുപേരെയും പരിശീലിപ്പിച്ചു. നൈറ്റി, ചുരിദാർ ടോപ്പ്, കോ-ഓർഡ് സെറ്റ്, ബാഗ്, ടേബിൾ മാറ്റ്, റണ്ണറുകൾ എന്നിവയെല്ലാം ചെയ്യാൻ തുടങ്ങി. ” – സിസ്റ്റർ റാണിറ്റ് പറയുന്നു.

ഇപ്പോൾ അഞ്ച് മെഷീനുകളും എംബ്രോയ്ഡറി, ലോക്കിങ് മെഷീനുകളുമുണ്ട്. വേറെ രണ്ട് ജീവനക്കാരെയും നിയമിച്ചു. ബെംഗളൂരുവിലും തിരുവനന്തപുരത്തും നടത്തിയ ‘സ്റ്റാൻഡ് ബൈ മി’ യുടെ പ്രദർശനവിൽപ്പന വിജയമായിരുന്നു. കോഴിക്കോട്ട് ആസ്പിൻ കോർട്ട്യാർഡ്സിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന വെൻ കാർണിവൽ എക്സിബിഷനുള്ള ഒരുക്കത്തിലാണവർ ഇപ്പോൾ.

By Editor

Leave a Reply

Your email address will not be published. Required fields are marked *