Tue. Apr 7th, 2026

പത്തനംതിട്ട: സി പി എം നേതാവും ആറന്മുളയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ വീണാ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. സി പി എമ്മാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അസഭ്യം നിറഞ്ഞ കമന്റുകള്‍ പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ഭാരതീയ ന്യായസംഹിത (ബി എന്‍ എസ്) എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യക്ത്യാധിക്ഷേപം നടത്തുന്ന മോശം കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നതെന്ന് വീണാ ജോര്‍ജ് ആരോപിച്ചു. എല്ലാ പരിധിയും വിട്ട സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും ഒരു സ്ത്രീക്കെതിരെയും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു.

ആറന്മുളയിലെ എല്‍ ഡി എഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് വ്യാജ പ്രൊഫൈലുകളില്‍ നിന്ന് അസഭ്യം നിറഞ്ഞ കമന്റുകള്‍ ഒഴുകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പോസ്റ്റുകള്‍ക്ക് താഴെയും ഇങ്ങനെയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *