Fri. Apr 3rd, 2026

ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ആദ്യത്തെ സെഞ്ചുറി കൊൽക്കത്തയിൽ പിറന്നപ്പോൾ ഫിൻ അലെനൊപ്പം പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഇടം പിടിച്ചത് രണ്ട് ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. 2009 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷൻ (96*) റൺസെടുത്തിരുന്നു. രണ്ടാമത്തെ ഏറ്റവും വലിയ റണ്‍സായിരുന്നു അത് പിന്നീട് 2016ലെ സെമിയിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താവാതെ 89 റൺസ് നേടിയ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‍ലിയാണ് മൂന്നാമത്. കോഹ്‍ലിയുടെ ഈ നേട്ടത്തിനൊപ്പം സഞ്ജു സാംസണുമെത്തിയിരിക്കുന്നു. ഇം​ഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന ട്വന്റി 20 ലോകകപ്പ് സെമിയില്‍ 42 പന്തിൽ 89 റൺസ് നേടിയതോടെയാണ് രാജ്യാന്തര ട്വന്റി 20യിൽ കോഹ്‍ലിക്കൊപ്പം സഞ്ജു എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *