Tue. Apr 7th, 2026

തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണിക്ക് വിജയം ആശംസിച്ച മക്കള്‍ നീതി മയ്യം നേതാവും രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ കമല്‍ഹാസന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിങ്ങള്‍ കേരളത്തിന് അന്യനല്ല’ എന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കമല്‍ഹാസന്റെ ആശംസാകുറിപ്പ് അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

”കമല്‍ഹാസന്‍, നിങ്ങളുടെ ഊഷ്മളമായ ആശംസകള്‍ക്കും നിരന്തര പിന്തുണക്കും നന്ദി. നിങ്ങള്‍ ഞങ്ങള്‍ക്ക് അന്യനായ ഒരാളല്ല. കേരളം ഞങ്ങളുടേതെന്ന പോലെ നിങ്ങളുടേതുമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെതുമായ ഈ മണ്ണില്‍ ആരും ഒരിക്കലും അന്യരല്ല. ജനക്ഷേമത്തിലും യഥാര്‍ഥ വികസനത്തിലും കേന്ദ്രീകരിച്ചുള്ള നടപടികളുമായാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. പുരോഗമന കാഴ്ചപ്പാട് നമുക്കന്യോന്യം ജീവസുറ്റതായി നിലനിര്‍ത്താം. അതെ, കേരളം നിശ്ചയമായും വിജയിക്കും” എന്നാണ് എഫ് ബിയില്‍ മുഖ്യമന്ത്രി കുറിച്ചത്.

“സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകള്‍ നേരുന്നു. എല്ലാത്തിനുമുപരി കേരളമെന്ന നാട് എന്റേതു കൂടിയാണ്. ചിലരെങ്കിലും അവരുടെ പ്രത്യേകമായൊരു മനസ്ഥിതിയാല്‍ പുറത്തു നിന്നുള്ള ഒരാളെന്ന നിലയിലുള്ള പദവി എനിക്ക് ചാര്‍ത്തിത്തന്നേക്കാം. എന്നാല്‍, കേരളവുമായുള്ള വൈകാരിക ബന്ധം ഞാനെന്നും കാത്തുസൂക്ഷിക്കും. അതുകൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും ഞാനുള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളോട് അഭ്യര്‍ഥിക്കുകയാണ്. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായമാണ്.”- ഇതായിരുന്നു കമല്‍ഹാസന്റെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *