Sun. Jun 21st, 2026

കോഴിക്കോട്: പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പി എം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞുവെന്നതും കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നുവെന്നതും മലയാളികളെ സംബന്ധിച്ച് അഭിമാനമാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി ഷാജിയൊക്കെ തിരുവനന്തപുരത്ത് ഉണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. അയാളുടെ പ്രസംഗമൊക്കെ മാധ്യമങ്ങളുടെ ഫയലില്‍ കാണുമല്ലോ. എന്തായിരുന്നു വീരവാദം. വസ്തുകള്‍ പഠിക്കാതെ കേന്ദ്ര പദ്ധതികളെ എതിര്‍ക്കുന്ന ഇത്രയും നീചമായ രാഷ്ട്രീയം കേരളത്തില്‍ മാത്രമേയുള്ളു. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഇതിന് ഉത്തരം പറയേണ്ട ബാധ്യത എല്‍ ഡി എഫിനും യു ഡി എഫിനും ഉണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു

പി എം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കരിക്കുലത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ഇതിന്റെ തെളിവാണ്. ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍ സി ഇ ആര്‍ ടിയാണ് ഇടപെടുന്നത്. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പുപറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍.

Leave a Reply

Your email address will not be published. Required fields are marked *