Fri. Apr 3rd, 2026

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ആശങ്കപ്പെടുത്തുന്നതാണെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍.

ഇത് അപ്രതീക്ഷിത നീക്കമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ കര്‍ശനമായ ഉപാധികള്‍ ഉണ്ട്.വിദേശ സഹായം കുഴപ്പം പിടിച്ചത് ആകുന്നത് എങ്ങനെ?. വിദേശ ഫണ്ട് പാവങ്ങളെ സഹായിക്കാന്‍ നല്‍കുന്നതാണ്‌. നിയമപരമായി മാത്രമാണ് ഇടപാടുകള്‍. ഇതിനെ ദേശവിരുദ്ധമായി കാണുന്നത് വേദനാജനകമാണ്. ബില്ലിലെ വ്യവസ്ഥകള്‍ അടിയന്തരമായി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചാരിറ്റി ഗ്രൂപ്പുകളുടെയും എന്‍ജിഒകളുടെയും പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി എന്നും മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *