Mon. Apr 13th, 2026

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ എ സി പി ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശിയായ നിതിന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അധ്യാപകരില്‍ നിന്ന് നിതിന്‍ രാജ് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് നിതിന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഈ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ പുറത്തുവന്നിട്ടുണ്ട്. അധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഈ സാഹചര്യത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അധിക്ഷേപങ്ങളും കേന്ദ്രീകരിച്ചാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *