Thu. Apr 9th, 2026

തിരുവനന്തപുരം: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. കേരളത്തില്‍ ഉടനീളം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കണക്കു ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്തശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും.

യുഡിഎഫ് ഇത്തവണ കേരളം തൂത്തുവാരും. ഇന്ന് വൈകുന്നേരം ആറിന് പിണറായി സര്‍ക്കാര്‍ അസ്തമിക്കും. മേയ് നാലിനുശേഷം ഇടതുനേതാക്കള്‍ക്ക് പ്രതിപക്ഷത്തിരുന്ന് തെറ്റുതിരുത്തല്‍ നടത്താം. കേരളത്തിനു ചേര്‍ന്ന പാര്‍ട്ടിയല്ല ബിജെപി. അവര്‍ക്കു കേരളത്തില്‍ വേരോട്ടം ലഭിക്കില്ല. അവര്‍ക്ക് ജയിക്കാവുന്ന ഒരു സീറ്റും കാണുന്നില്ലെന്നും ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *