Fri. May 15th, 2026

മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ തിയറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചിത്രത്തിന്റെ ആവേശം ഇരട്ടിയാക്കി ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ മെയ് 21-ന് ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്.

ഇന്നലെ ആരംഭിച്ച മുൻകൂർ ടിക്കറ്റ് ബുക്കിംഗിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആദ്യ രണ്ട് ഭാഗങ്ങളും നൽകിയ ആവേശം നിലനിർത്തിക്കൊണ്ട്, അതിനേക്കാൾ വലിയ സസ്പെൻസാണ് മൂന്നാം ഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. ജോർജുകുട്ടിയുടെ കൂർമബുദ്ധിയും കുടുംബത്തോടുള്ള കരുതലും ഒരിക്കൽ കൂടി പരീക്ഷിക്കപ്പെടുകയാണ്.

യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ പരിഗണിച്ച് മെയ് 21-ലേക്ക് മാറ്റുകയായിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. 100 കോടി രൂപയുടെ വൻ നിക്ഷേപമാണ് പെൻ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ദൃശ്യം 3-യുടെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *