Fri. Apr 3rd, 2026

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. ജന്മനാടായ തൃശൂര്‍ തൃത്തല്ലൂരില്‍ നാളെ സംസ്‌കാരം നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ രാജേന്ദ്രന്‍ അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. ഇവരുടെ മകന്‍ ദിവ്യദര്‍ശന്‍ സിനിമാഭിനേതാവാണ്. നടനും എം എല്‍ എയുമായ എം മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ് രാജേന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *