Wed. Jun 10th, 2026

കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി യു കുരുവിള അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കോതമംഗലത്തിന്റെ സ്വന്തം ‘കുർളാൻ ചേട്ടൻ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, പഞ്ചായത്ത് പ്രസിഡന്റ് മുതൽ സംസ്ഥാന മന്ത്രിസ്ഥാനം വരെ നീളുന്ന ദീർഘകാലത്തെ രാഷ്ട്രീയ പദവികൾ വഹിച്ച വ്യക്തിത്വമായിരുന്നു.

2006ലെ വി എസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ ശക്തനായ വക്താവായും പ്രമുഖ വ്യവസായിയായും ശ്രദ്ധേയനായിരുന്നു.

കേരള കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പി.ജെ. ജോസഫിനോട് അവസാനത്തോളം കൂറുപുലർത്തിയ നേതാവായിരുന്നു ടി.യു. കുരുവിള. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് വലിയൊരു നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *