Sat. May 16th, 2026

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. മച്ചാട് ഗോപാലന്‍ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ദേവസ്വത്തിന്റെ തന്നെ സ്ഥലമായ മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള പറമ്പില്‍ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്.

പറമ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആന തെങ്ങ് മറിച്ചിട്ടു. എലഫന്റ് സ്‌ക്വാഡ് അംഗങ്ങളും പാപ്പാന്‍മാരും ചേര്‍ന്നാണ് ആനയെ തളച്ചത്.

Leave a Reply

Your email address will not be published. Required fields are marked *