Wed. Jun 10th, 2026

ന്യൂഡൽഹി∙ സ്‍പീക്കർ ഓം ബിർലയെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ശബ്ദവോട്ടോടെ പ്രതിഷേധങ്ങൾക്കിടെ തള്ളി. പിന്നാലെ ഇന്നത്തെ സഭാ നടപടികൾ നിർത്തിവച്ചു. നാളെ രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും. പ്രതിപക്ഷ പാർട്ടികളാണു പ്രമേയം അവതരിപ്പിച്ചത്. സഭയുടെ നിഷ്പക്ഷമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 40 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണു സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *