Sat. May 16th, 2026

കണ്ണൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എ സന്തോഷ്‌കുമാറിനാണ് (52) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്ന് കോടതി പറഞ്ഞു.

2019 മെയ് 31 ന് രാത്രി ഏഴരയോടെയാണ് സംഭവം. നാല് വര്‍ഷമായി ഭര്‍ത്താവ് സന്തോഷ്‌കുമാറും ഭാര്യ രേഷ്മയും അകന്ന് കഴിയുകയായിരുന്നു. 2014 മാര്‍ച്ച് 23 നായിരുന്നു വിവാഹം. കുടംബ വഴക്കിനെ തുടര്‍ന്ന് പ്രതി സന്തോഷ്‌കുമാറും അമ്മയും വീട് മാറി താമസിച്ചു. മധ്യസ്ഥ പ്രകാരമുള്ള 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും നല്‍കാത്തതിനാല്‍ രേഷ്മ സന്തോഷിന്റെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

സംഭവം ദിവസം വീട്ടിലെത്തിയ പ്രതി രേഷ്മയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പ്രതി രേഷ്മയുടെ കഴുത്തിനും പുറത്തും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി പത്തോടെ കണ്ണൂര്‍ എ കെ ജി ആശൂപത്രിയില്‍ വെച്ചാണ് രേഷ്മ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *