Sat. Apr 11th, 2026

ഐപിഎല്ലിലെ പുതിയ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ മുംബൈ ഇന്ത്യൻസ് കരുനീക്കം തുടങ്ങുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ്, മുംബൈയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീം മാനേജ്‌മെന്റിനെ ആകർഷിച്ചത്. വരാനിരിക്കുന്ന ലേലത്തിലൂടെയോ അല്ലെങ്കിൽ ട്രേഡിങ് വഴിയോ ഈ യുവതാരത്തെ ടീമിലെത്തിക്കാനാണ് മുംബൈ ലക്ഷ്യമിടുന്നത്.

ലോകത്തെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ജസ്പ്രീത് ബുംറയെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് വൈഭവ് ആരാധകരെ ഞെട്ടിച്ചത്. ആ ഓവറിൽ രണ്ട് പടുകൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 14 റൺസാണ് താരം നേടിയത്. ബുംറയെപ്പോലൊരു ബൗളറെ അനായാസം നേരിട്ട വൈഭവിന്റെ ആത്മവിശ്വാസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മുൻ ബിസിസിഐ സെലക്ടർ ജതിൻ പരാഞ്ജ്പെ വൈഭവിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് താരം മുംബൈയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്ക് കരുത്തേകിയത്.

നിലവിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ലേലത്തിൽ വരികയാണെങ്കിൽ വൈഭവിന്റെ മൂല്യം 30 കോടിയും കടന്നേക്കുമെന്നാണ് കായിക നിരീക്ഷകരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *