Sat. Apr 11th, 2026

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നസ്ലിൻ ചിത്രം ‘മോളിവുഡ് ടൈംസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘അപ്‌ന ഫ്രൈഡേ ആയേഗാ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ കിടിലൻ ഡാൻസ് നമ്പറുമായാണ് നസ്ലിൻ എത്തുന്നത്. ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിൽ താരം എത്തുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നസ്ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാമു സുനിൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും നിധിൻ രാജ് അരോൾ എഡിറ്റിംഗും നിർവഹിക്കുന്നു. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ നിരവധി അതിഥി വേഷങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *